UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘മാറിനില്‍ക്ക് അങ്ങോട്’: വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളെ ഓടിച്ച് മുഖ്യമന്ത്രി

ഇന്നലെ വോട്ട് രേഖപ്പെടുത്തിയ ശേഷവും മാധ്യമങ്ങളോട് സൗഹൃദപൂര്‍വം സംസാരിക്കുകയും ജനങ്ങളോട് വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു

കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളെ ഓടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന പോളിംഗ് നിരക്കിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് പിണറായി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

‘മാറി നില്‍ക്ക് അങ്ങോട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്നലെ വോട്ട് രേഖപ്പെടുത്തിയ ശേഷവും മാധ്യമങ്ങളോട് സൗഹൃദപൂര്‍വം സംസാരിക്കുകയും ജനങ്ങളോട് വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.

പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്കനുകൂലമാണെന്നാണ് എല്ലാ മുന്നണികളും അവകാശപ്പെടുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും എഴുപത് ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയത്. 82.87 ശതമാനം പോളിംഗ് നടന്ന കണ്ണൂരിലാണ് ഏറ്റവുമധികം. വടകര (82.08), കോഴിക്കോട് (81.34), കാസര്‍ഗോഡ് (80.51), വയനാട് (80.26), ചാലക്കുടി (80.38), ആലത്തൂര്‍ (80.32), ആലപ്പുഴ (80.12) എന്നിവിടങ്ങളിലും എണ്‍പത് ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്നു.

കേരളത്തിലാകെ 77.67 ശതമാനം പോളിംഗ് ആണ് നടന്നത്. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണ് ഇത്. ഏറ്റവും കുറവ് പോളിംഗ് നടന്ന തിരുവനന്തപുരത്ത്(73.40) കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍