UPDATES

വാര്‍ത്തകള്‍

എക്‌സിറ്റ് പോളുകള്‍ക്ക് ശേഷവും പ്രതീക്ഷ കൈവിടാതെ മുഖ്യമന്ത്രി

എക്‌സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി

എക്‌സിറ്റ് പോളുകള്‍ക്ക് ശേഷവും വിജയപ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇടതുമുന്നണി തന്നെ വിജയിക്കുമെന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്.

എക്‌സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയമൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. ഇന്നലെ അവസാനഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് ലഭിക്കുക.

ആറ് സര്‍വേകളില്‍ യുഡിഎഫ് ജയിക്കുമെന്ന് പ്രവചിച്ചപ്പോള്‍ ന്യൂസ് 18 നടത്തിയ സര്‍വേയില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയ പ്രതീക്ഷ നല്‍കിയത്.

കല്ലട ബസ്: 500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ക്ക് കുറവില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍