UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു: സാധാരണ കൂടിക്കാഴ്ചയെന്ന് ഓഫീസ്

ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും തമ്മില്‍ രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തുന്നു. അതേസമയം സാധാരണ കൂടിക്കാഴ്ചയാണ് ഇതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച സാധാരണമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ സന്നിധാനത്ത് അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച 69 പേര്‍ക്ക് പന്തളം കൊട്ടാരത്തില്‍ വന്‍ സ്വീകരണം നല്‍കി. എല്ലാവരെയും കൊട്ടാരം പ്രതിനിധികള്‍ ഷാള്‍ പുതപ്പിച്ച് സ്വീകരിച്ചു. എല്ലാവരുടെയും ഇരുമുടിക്കെട്ടുകളും പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചു. വിലക്ക് മാറുമ്പോള്‍ ഇവര്‍ മല ചവിട്ടും.

ശബരിമലയിലെ നിരോധനാജ്ഞ സാങ്കേതികം മാത്രമാണെന്ന് നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഭക്തരെ തടയുന്ന നിരോധനാജ്ഞ നിലവിലില്ലെന്നാണ് മന്ത്രി പറഞ്ഞത്. ശബരിമല വിഷയത്തില്‍ അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്ന് ബിജെപി അറിയിച്ചു. ഇരന്നു വാങ്ങിയ പ്രക്ഷോഭത്തെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നതെന്ന് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

പൊന്‍ രാധാകൃഷ്ണനെയും നളിന്‍ കുമാര്‍ കട്ടീലിനെയും ശബരിമലയിലെത്തിക്കുന്ന ബിജെപി രാഷ്ട്രീയം എന്ത്?

എന്തുകൊണ്ട് ആറ്റുകാല്‍, ചെങ്ങന്നൂര്‍, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ ക്ഷേത്രങ്ങളില്‍ പൂജാരിണികളെ നിയമിക്കണം: മുന്‍ ഗുജറാത്ത് ഡിജിപി ആര്‍.ബി ശ്രീകുമാര്‍ സംസാരിക്കുന്നു

പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍