UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദ്യങ്ങള്‍ മലയാളത്തില്‍; പി എസ് സിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചര്‍ച്ച; തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കും

ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ടാണ് പ്രധാനമായും പി എസ് സി ചൂണ്ടികാട്ടുന്നത്

ചോദ്യങ്ങള്‍ മലയാളത്തില്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പി എസ് സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം പറയുന്നത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. എന്നാല്‍ ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതിനെ പി എസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതിക പദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ടാണ് പ്രധാനമായും പി എസ് സി ചൂണ്ടികാട്ടുന്നത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ.

പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ മാസം 29 നാണ് പി എസ് സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം ആരംഭിത്. സമരത്തിന് സാംസ്‌ക്കാരിക നായകര്‍ പിന്തുണയുമായെത്തി. പിന്നാലെ പ്രതിപക്ഷവും സമരം തീര്‍ക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി എസ് സി ചെയര്‍മാനുമായി ചര്‍ച്ച നടത്തുന്നത്.

also read:പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും ‘കല്യാണം കഴിക്കാന്‍’ പോയി; എറണാകുളം ബോട്ട് ജെട്ടിയില്‍ പിന്നീട് സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍