UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍; പ്രതി കണ്ണൂര്‍ ജയിലില്‍ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നയാള്‍

സജീവ സിപിഎം പ്രവര്‍ത്തകനായ സന്തോഷ് ആര്‍എസ്എസ് നേതാവ് സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷിക്കപ്പെട്ടത്‌

സിപിഎം മുന്‍ നേതാവ് സിഒടി നസീറിനെതിരെയുണ്ടായ വധശ്രമക്കേസില്‍ മുഖ്യസൂത്രധാരനും ആറാം പ്രതിയുമായ പൊന്ന്യം കുണ്ടുചിറ കൃഷ്ണാലയത്തില്‍ വി പി സന്തോഷ് എന്ന പൊട്യന്‍ സന്തോഷ്(30) പിടിയില്‍. ഇയാളെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആറ് ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു.

സജീവ സിപിഎം പ്രവര്‍ത്തകനായ സന്തോഷ് ആര്‍എസ്എസ് നേതാവ് സുമേഷിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പത്ത് വര്‍ഷം കഠിനതടവിന് കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. സന്തോഷിന്റെ അറസ്റ്റ് തലശേരി പോലീസ് രേഖപ്പെടുത്തിയിരുന്നു. പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ച് കോടതിയില്‍ എത്തിച്ച പ്രതിയെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി സിഐ വി കെ വിശ്വംഭരന്‍ ഹര്‍ജി നല്‍കിയിരുന്നു.

ജൂലൈ മൂന്ന് വരെ റിമാന്‍ഡ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ്.

read more:കല്ലട ബസ്സിൽ പീഡന ശ്രമം, ഡ്രൈവർ പിടിയിൽ; ബസ്സ് പോലീസ് പിടിച്ചെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍