UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഹാറില്‍ മസ്തിഷ്‌കജ്വരത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം നൂറായി

ഈമാസം ഒന്ന് മുതല്‍ സര്‍ക്കാര്‍ വക ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (എസ്‌കെഎംസിഎച്ച്) 197 കുട്ടികളെയും കെജ്രിവാള്‍ ആശുപത്രിയില്‍ 91 കുട്ടികളെയും മസ്തിഷകജ്വരം സംശയിച്ച് പ്രവേശിപ്പിച്ചിരുന്നു

ബിഹാര്‍ മുസാഫര്‍പുര്‍ ജില്ലയില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി. ഇന്നലെ മരിച്ച ഏഴ് കുട്ടികളുടെ എണ്ണം കൂടി ചേര്‍ത്താണ് മരണസംഖ്യ നൂറ് എന്ന് സ്ഥിരീകരിച്ചത്.

മരിച്ച കുട്ടികളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചിട്ടിട്ടുണ്ട്. ഈമാസം ഒന്ന് മുതല്‍ സര്‍ക്കാര്‍ വക ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (എസ്‌കെഎംസിഎച്ച്) 197 കുട്ടികളെയും കെജ്രിവാള്‍ ആശുപത്രിയില്‍ 91 കുട്ടികളെയും മസ്തിഷകജ്വരം സംശയിച്ച് പ്രവേശിപ്പിച്ചിരുന്നു.

ഇതില്‍ എസ്‌കെഎംസിഎച്ചിലെ 69 കുട്ടികളും കെജ്രിവാള്‍ ആശുപത്രിയിലെ 14 കുട്ടികളും മരിച്ചതായിആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്ന ഹൈപ്പോഗ്ലൈസീമിയ മൂലമാണ് പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പലരും മരിച്ചതെന്നും അഭിപ്രായമുയരുന്നുണ്ട്.

read more:ഇന്ന് രാജ്യമാകെ ഡോക്ടര്‍മാരുടെ പണിമുടക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍