UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയിലെ ദുരൂഹമരണങ്ങള്‍: പിന്നില്‍ കുട്ടികളുടെ അമ്മയോ?

കുട്ടികളുടെ അമ്മയും കുടുംബത്തിലെ അവശേഷിക്കുന്ന അംഗവുമായ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു

പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ നാല് മാസത്തിനിടെ മരിച്ച സംഭവത്തില്‍ കുടുംബത്തിലെ ശേഷിച്ച അംഗം സൗമ്യയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മരിച്ചവരില്‍ രണ്ട് പേരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വിഷമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്.

സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ(9) എന്നിവരാണ് ഈ വര്‍ഷം മരിച്ചത്. കടുത്ത ഛര്‍ദ്ദിലിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് ഇവരുടെയെല്ലാം മരണം സംഭവിച്ചത്. സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തന(ഒന്ന്) ആറു വര്‍ഷം മുമ്പ് സമാന സാഹചര്യങ്ങളില്‍ മരിച്ചിരുന്നു. തുടര്‍ച്ചയായി മരണങ്ങളുണ്ടായതോടെ നാട്ടുകാര്‍ സംശയം ഉന്നയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടെ സൗമ്യയെയും ഛര്‍ദ്ദിലിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ സമീപ പ്രദേശത്തെ കിണറുകളിലെ വെള്ളം ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചെങ്കിലും അപകടകരമായ യാതൊന്നും കണ്ടെത്താനായില്ല.

തുടര്‍ന്ന് കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ഐശ്വര്യയുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹത്തില്‍ എലിവിഷത്തില്‍ ഉപയോഗിക്കുന്ന അലൂമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തിയിരുന്നു. ഇത് ചെറിയ അളവില്‍ പോലും ശരീരത്തില്‍ ചെല്ലുന്നത് ഛര്‍ദ്ദിലും ശ്വാസംമുട്ടലും ഉണ്ടാക്കുമെന്നും രക്തസമ്മര്‍ദ്ദം കുറഞ്ഞ് അപകടാവസ്ഥയിലാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വിഷാംശം കണ്ടെത്തിയതോടെ മരണങ്ങള്‍ കൊലപാതകമാകുമെന്ന സംശയത്തിലാണ് പോലീസ് സൗമ്യയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്‌. ഇതിനിടെ സൗമ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാക്കള്‍ക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍