UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ ബന്ധുക്കളെ മുഖ്യമന്ത്രി അവഗണിച്ചു; ഡിജിപി ആക്രോശിച്ചു

പോലീസിനെ കൂടുതല്‍ പഠിപ്പിക്കേണ്ടെന്നും പഠിപ്പിച്ചാല്‍ മറ്റ് മിസിംഗ് കേസുകള്‍ പോലെ ഇതിന്റെയും ഫയല്‍ ക്ലോസ് ചെയ്യുമെന്നും ഇലീസിനോടും ആന്‍ഡ്ര്യൂസിനോടും ഡിജിപി

കോവളത്ത് കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബഹ്രയും അവഗണിച്ചെന്ന് ആരോപണം. മുന്‍കൂര്‍ അനുമതി നേടി കാണാന്‍ മണിക്കൂറുകളോളം കാത്തുനിന്ന സഹോദരി ഇലീസിനെയും ഭര്‍ത്താവ് ആന്‍ഡ്ര്യൂവിനെയും മുഖ്യമന്ത്രി കാണാത്ത ഭാവത്തില്‍ നടന്നു നീങ്ങിയെന്നാണ് ആരോപിക്കുന്നത്.

കൂടാതെ പോലീസിനെ കൂടുതല്‍ പഠിപ്പിക്കേണ്ടെന്നും പഠിപ്പിച്ചാല്‍ മറ്റ് മിസിംഗ് കേസുകള്‍ പോലെ ഇതിന്റെയും ഫയല്‍ ക്ലോസ് ചെയ്യുമെന്നും ഇലീസിനോടും ആന്‍ഡ്ര്യൂസിനോടും ഡിജിപി ആക്രോശിച്ചെന്നും ആരോപണമുണ്ട്. മുന്‍കൂര്‍ അനുമതിയെടുത്ത് നിയമസഭയുടെ മുന്നില്‍ മൂന്ന് മണിക്കൂര്‍ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. ഇലീസിന്റെയും ആന്‍ഡ്ര്യൂവിന്റെയും മുന്നിലൂടെ മുഖ്യമന്ത്രി നടന്നു നീങ്ങി. സുരക്ഷ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി ഉച്ചവരെ ഡിജിപിയെ കാണാന്‍ കാത്തിരുന്നെങ്കിലും പിറ്റേന്ന് വരാനായിരുന്നു മറുപടി. വിദേശ വനിതയുടെ ബന്ധുക്കള്‍ എത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഡിജിപിയെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ല.

എന്നാല്‍ പിറ്റേന്ന് ചെന്നപ്പോള്‍ ഡിജിപി വളരെ മോശമായിട്ടാണ് പെരുമാറിയത്. ഒടുവില്‍ സഹികെട്ട് ‘താങ്കളുടെ ഭാര്യയെയാണ് കടല്‍ത്തീരത്ത് വച്ച് കാണാതാകുന്നതെങ്കില്‍ താങ്കള്‍ വീട്ടില്‍ പോയിരുന്ന് റിലാക്‌സ് ചെയ്യുമായിരുന്നോ?’ എന്ന് ആന്‍ഡ്ര്യൂസ് ചോദിച്ചതോടെയാണ് ഡിജിപി ഇവരെ അല്‍പ്പമെങ്കിലും കേള്‍ക്കാന്‍ തയ്യാറായതെന്നും പറയപ്പെടുന്നു.

ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് നഷ്ടപ്പെടുത്തി: ലിഗയുടെ സഹോദരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍