UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുരോഗമനക്കാര്‍ മൃത്യുഞ്ജയ മന്ത്രം ചൊല്ലണമെന്നു പറയാന്‍ കേരളത്തിലും ആള്‍; ശശികലയ്‌ക്കെതിരേ നടപടിക്കു മുഖ്യമന്ത്രിയുടെ നിര്‍ദേശം

കേരളത്തിലെ എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതി വരാതിരിക്കാന്‍ മൃത്യുഞ്ജയ ഹോമം നടത്തുന്നത് നല്ലതായിരിക്കുമെന്നാണ് ശശികല പറഞ്ഞത്

ഹിന്ദു ഐക്യവേദി കെ പി ശശികല നടത്തിയ വിവാദപ്രസംഗത്തില്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പ്രസംഗം പരിശോധിച്ച് ശശികലക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ആലുവ റൂറല്‍ എസ് പി ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

‘പുരോഗമന ചിന്താഗതിക്കാര്‍ മൃത്യുഞ്ജയ മന്ത്രം ചൊല്ലണമെന്ന് പറയാന്‍ കേരളത്തില്‍ ആളുണ്ടായിരിക്കുന്നു ,ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് ,അത് ഗൗരവമായി കാണും.  എങ്ങോട്ടാണ് കേരളസമൂഹത്തെ തിരിച്ചുവിടേണ്ടതെന്ന ചില ആളുകളുടെ ആഗ്രഹമാണ് മൃത്യുഞ്ജയ മന്ത്രം പുരോഗമന ചിന്താഗതിക്കാരെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ കാണാന്‍ കഴിയുന്നതെന്നും  മുഖ്യമന്ത്രി ശശികലയുടെ വാക്കുകള്‍ക്ക് മറുപടിയായി പ്രതികരിച്ചു. കണ്ണൂരില്‍ പൊതുപരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസതാവന.

കേരളത്തിലെ മതേതര എഴുത്തുകാര്‍ക്കും ഗൗരി ലങ്കേഷിന്റെ അനുഭവമായിരിക്കുമെന്നാണ് പറവൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ശശികല പറഞ്ഞത്. സംഘപരിവാറിനെതിരെ വിമര്‍ശനം നടത്തുന്നവര്‍ മൃത്യുഞ്ജയ ഹോമം നടത്തുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

ശശികലയ്‌ക്കെതിരേ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ശശികലയ്‌ക്കെതിരേ വിഡി സതീശന്‍ എംഎല്‍എയും മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍