UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂരപ്പെരുമ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി

പൂരവേദിയില്‍ വച്ച് മേള പ്രമാണിയെ മുഖ്യമന്ത്രി ആദരിച്ചു

തൃശൂര്‍ പൂരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഇലഞ്ഞിത്തറ മേളം നടക്കുമ്പോഴാണ് മുഖ്യമന്ത്രി പൂരപ്പറമ്പില്‍ എത്തിച്ചേര്‍ന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണനും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു.

പൂരവേദിയില്‍ വച്ച് മേള പ്രമാണിയെ മുഖ്യമന്ത്രി ആദരിച്ചു. ഇതാദ്യമായാണ് മേള പ്രമാണിയെ പൂരവേദിയില്‍ വച്ച് മുഖ്യമന്ത്രി ആദരിക്കുന്നത്. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം കണ്ട ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ മടക്കം എന്നാണ് അറിയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍