ശ്രീജിത്തിനെ കൂടാതെ അമ്മ രമണിയെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ശ്രീജിത്തിനെ കൂടാതെ അമ്മ രമണിയെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് കഴിഞ്ഞ 766 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ സംഘടിച്ച കേരള സമൂഹം ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചിട്ടുണ്ട്.