UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ എസ്എഫ്‌ഐ നേതാവ്‌ സുനില്‍ സി കുര്യന്‍ അന്തരിച്ചു

പ്രശസ്ത നര്‍ത്തകി ഡോ. നീന പ്രസാദ് ആണ് ഭാര്യ

മുന്‍ എസ്എഫ്‌ഐ നേതാവും കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാനും റെഡ് ക്രോസ് കേരളഘടകത്തിന്റെ ചെയര്‍മാനുമായിരുന്ന സുനില്‍ സി കുര്യന്‍ അന്തരിച്ചു. സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മുതല്‍ പതിനൊന്ന് മണി വരെ മുറിഞ്ഞപാലത്തെ വസതിയിലും 12 വരെ പട്ടം എംവിആര്‍ ഭവനിലും പൊതുദര്‍ശനത്തിന് വയ്ക്ക്.

വൈകിട്ട് അഞ്ചിന് കോട്ടയം പേരൂര്‍ യാക്കോബായ പള്ളിയില്‍ സംസ്‌കാരം. പ്രശസ്ത നര്‍ത്തകി ഡോ. നീന പ്രസാദ് ആണ് ഭാര്യ.

read more:ത്രിപുര യൂണിവേഴ്‌സിറ്റി വി സി എബിവിപി പതാകയുയര്‍ത്തി; അതൊരു രാഷ്ട്രീയ സംഘടനയല്ലെന്ന് ന്യായീകരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍