UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരൂര്‍ പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ചേര്‍ത്തല എരമല്ലൂര്‍ സ്വദേശിയായ 20 കാരി ജിസ്ന ജോണ്‍സണ്‍ ആണ് ആത്മഹത്യ ചെയ്തത്.

ദേശീയപാതയില്‍ അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ 20 കാരിയായ ജിസ്ന ജോണ്‍ന്റെ മൃതദേഹമാണ് നീണ്ട നേരത്തെ തിരച്ചിലിനുശേഷം സ്‌കൂബ സംഘം കണ്ടെത്തിയത്. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു പെണ്‍കുട്ടി കായലില്‍ ചാടിയത്. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്സ്മാന്‍ കോഴ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച ജിസ്‌ന.

വെള്ളിയാഴ്ച്ച രാവിലെ പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വരുന്ന ജിസ്നയെ കണ്ടവരുണ്ട്. സാധാരണയെന്ന പോലെ നടന്നു വന്ന പെണ്‍കുട്ടി പെട്ടെന്ന് നില്‍ക്കുകയും കായലിലേക്ക് കുറച്ചു നേരം നോക്കിയ ശേഷം ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പനങ്ങാട് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ജിസ്നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. കായലില്‍ നല്ല അടിയൊഴുക്കുള്ള സമയമത്തായിരുന്നു പെണ്‍കുട്ടി ചാടിയത്. ജെസ്ന ആത്മഹത്യ ചെയ്തതിനു പിന്നിലെ കാരണം വ്യക്തമല്ല.

Avatar

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍