UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊളീജിയം യോഗം ചേര്‍ന്നു; തീരുമാനങ്ങള്‍ പുറത്തുവിട്ടില്ല

യോഗം മണിക്കൂറുകള്‍ നീണ്ടു നിന്നെങ്കിലും കൈക്കൊണ്ട തീരുമാനങ്ങള്‍ സംബന്ധിച്ച യാതൊരു സൂചനയും നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല.

സുപ്രിം കോടതി ജഡ്ജിയായി ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ പേരു വീണ്ടും ശുപാര്‍ശ ചെയ്യുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ബുധനാഴ്ച ചേര്‍ന്ന സുപ്രിം കോടതി കൊളീജിയം യോഗം പക്ഷേ തീരുമാനങ്ങള്‍ പുറത്തു വിട്ടില്ല. അഞ്ചു ദിവസത്തിനിടെ ചേര്‍ന്ന രണ്ടാമത്തെ യോഗം മണിക്കൂറുകള്‍ നീണ്ടു നിന്നെങ്കിലും കൈക്കൊണ്ട തീരുമാനങ്ങള്‍ സംബന്ധിച്ച യാതൊരു സൂചനയും നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ തള്ളിയ കെ എം ജോസഫിന്റെ പേരു നിര്‍ദേശിച്ചു കൊണ്ടുള്ള മെയ് 11ലെ അഞ്ചംഗ കൊളീജിയം നിര്‍ദേശം മറ്റ് ചില പുതിയ ചീഫ് ജസ്റ്റിസുമാര്‍ക്കൊപ്പം വീണ്ടും ആവര്‍ത്തിക്കുന്നതടക്കമുള്ള തീരുമാനം ഇന്നലെ നടന്ന കൊളീജിയം യോഗത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. ഇതിനു പുറമേ സുപ്രിം കോടതിയിലെ രാജ്യത്തെ ഹൈക്കോടതികളുടെ പ്രാതിനിധ്യം സംബന്ധിച്ച ചര്‍ച്ചകളുമായിരുന്നു കൊളീജിയം യോഗത്തില്‍ നിശ്ചയിച്ചിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍