UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഔറംഗബാദില്‍ വര്‍ഗ്ഗീയ കലാപം: രണ്ട് പേര്‍ കൊല്ലപ്പെട്ടു, 41 പേര്‍ക്ക് പരിക്ക്

ഒരു പള്ളിയിലെ കുടിവെള്ള പൈപ്പ് ലൈന്‍ വിച്ഛേദിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി

മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വര്‍ഗീയ കലാപത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ 15 പേര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആണ്. അനധികൃതമായി ഉപയോഗിച്ചിരുന്ന കുടിവെള്ള പൈപ്പ് ലൈനുകള്‍ അധികൃതര്‍ വിച്ഛേദിച്ചതാണ് കലാപത്തിന് കാരണം. എന്നാല്‍ ഷാ ഗാംച് ഭാഗത്തു ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരുടെ മാത്രം വീടുകളിലെ പൈപ്പ് ലൈനുകള്‍ വിച്ഛേദിച്ചതായാണ് ആരോപണം.

അക്കൂട്ടത്തില്‍ ഒരു പള്ളിയിലെ കുടിവെള്ള പൈപ്പ് ലൈന്‍ വിച്ഛേദിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. മറു വിഭാഗം ചേരിതിരിഞ്ഞ് ആക്രമണം നടത്തിയതോടെ കലാപം പൊട്ടി പുറപ്പെട്ടു. വാട്‌സ്ആപ്പിലൂടെയും മറ്റും കലാപത്തിനായുള്ള ആഹ്വാനം പ്രചരിച്ചതോടെ കലാപം മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു. ഷാ ഗഞ്ചില്‍ നിന്നും ചെലിപുര, മോതികരഞ്ച, രാജാ ബസാര്‍ എന്നിവിടങ്ങളിലേക്ക് സംഘര്‍ഷാവസ്ഥ പടര്‍ന്നതോടെ പോലീസ് ടിയര്‍ഗ്യാസും, ലാത്തിചാര്‍ജുമായി റോഡിലിറങ്ങി, പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ആണ് ഒരാള്‍ കൊല്ലപ്പെടുകയും ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

ഔറംഗബാദില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. അതെ സമയം സംഘര്‍ഷാവസ്ഥ തുടരുന്നുണ്ടെങ്കിലും എല്ലാം നിയന്ത്രാണാധീതം ആണെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദീപക് കേസര്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍