UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിലാത്തറയില്‍ റീപോളിംഗിനിടെ സംഘര്‍ഷം; ഏഴ് ബൂത്തുകളിലെ റീപോളിംഗ് പുരോഗമിക്കുന്നു

കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്

കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന പിലാത്തറയില്‍ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോട്ട് ചെയ്ത ശേഷം ശാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയില്‍ നിന്ന് പുറത്ത് പോകാത്തതിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ തവണ ശാലറ്റിന്റെ വോട്ട് കള്ളവോട്ടായി മറ്റൊരാള്‍ രേഖപ്പെടുത്തിയിരുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് ശാലറ്റിനെ പോലീസ് വാഹനത്തില്‍ സ്ഥലത്ത് നിന്ന് മാറ്റി.

കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. കാസറഗോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് റീ പോളിംഗ്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റീപോളിംഗ് നടക്കുന്ന ധര്‍മ്മടം കുന്നിരിക്ക ബൂത്തിലും വോട്ടെടുപ്പിനിടെ ഓപ്പണ്‍ വോട്ടിനെച്ചൊല്ലി തര്‍ക്കമുണ്ടായി. പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിലായിരുന്നു തര്‍ക്കം. ഓപ്പണ്‍ വോട്ടിന് സഹായിക്കാനെത്തിയ ആള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍