UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാവിലെ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് വൈകിട്ട് വീണ്ടും കോണ്‍ഗ്രസുകാരനായി

ബിജെപി സ്ഥാനാര്‍ത്ഥി പാര്‍ട്ടി കൊടി നല്‍കിയായിരുന്നു സുന്ദരയെ സ്വാഗതം ചെയ്തത്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയത്തിനായി ബിജെപിയും കോണ്‍ഗ്രസും വീറോടെ പൊരുതി നില്‍ക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു കൂടുവിട്ട് കൂടുമാറല്‍ നടന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്നു കഥയിലെ പ്രധാനകഥാപാത്രം. പനേമംഗളൂരൂ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സുന്ദര ദേവിനഗരയാണ് ശനിയാഴ്ച രാവിലെ ബിജെപിയില്‍ ചേര്‍ന്നത്.

മംഗളൂരവുവില്‍ ശനിയാഴ്ച രാവിലെ ബന്ത്വാള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ യു രാജേഷ് നായിക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത സുന്ദരയെ പാര്‍ട്ടി കൊടി കൊടുത്ത് ബിജെപിയിലേക്ക് സ്വാഗതം ചെയ്തത് സ്ഥാനാര്‍ത്ഥി രാജേഷ് നായിക്ക് ആയിരുന്നുവെന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് പിടിഐ പറയുന്നു. സംസ്ഥാന വനം വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബി രാമാനന്ദ് റായിക്കെതിരേയാണ് നായിക്ക് മത്സരിക്കുന്നത്.

സുന്ദര ദേവിനാഗര ബിജെപിയില്‍ ചേര്‍ന്നെന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ്, ഒരു ട്വിസ്റ്റ് സംഭവിച്ചത്. വൈകുന്നേരം മാനിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരിപാടിയില്‍ സുന്ദര നില്‍ക്കുന്നു. ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് മണിക്കൂറുകളുകള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു ഈ തിരിച്ചുവരവ്. കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയാലാണ് സുന്ദര തിരിച്ചു വന്നതെന്നാണ് പറയുന്നത്. പരിപാടിയില്‍ പങ്കെടുത്ത സുന്ദരയെ കോണ്‍ഗ്രസിലേക്ക് വീണ്ടും സ്വാഗതം ചെയ്യാനും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍