UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് തീവയ്ക്കാന്‍ ശ്രമം

സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം

കാസറഗോഡ് പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് തീവയ്ക്കാന്‍ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം.

വീടിന്റെ മുന്‍വശത്തെ വരാന്തയില്‍ കിടന്നിരുന്ന കസേരകളും മറ്റ് സാധനങ്ങളും കത്തിനശിച്ചു. വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്റെ ചില്ല് തകര്‍ത്തു. പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.

സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അക്രമം നടക്കുമ്പോള്‍ രാജന്‍ പെരിയയും കുടുംബവും വീട്ടിലുണ്ടായിരുന്നു. പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇവിടെ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളും കടകളും വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍