UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക കോണ്‍ഗ്രസില്‍ അടി തുടങ്ങി; 20ഓളം എംഎല്‍എമാര്‍ അസംതൃപ്തര്‍

എം ബി പാട്ടീലിന്റെയും ബി സി പാട്ടീലിന്റെയും നേതൃത്വത്തിലുള്ള അസംതൃപ്തരായ നേതാക്കളും കോണ്‍ഗ്രസ് വിഭാഗവും എന്നിങ്ങനെ രണ്ട് തട്ടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കുമാരസ്വാമി മന്ത്രിസഭയില്‍ ഇടംലഭിക്കാതിരുന്ന ഇരുപതോളം എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എം ബി പാട്ടീലിന്റെ നേതൃത്തിലാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. എം ബി പാട്ടീലിന്റെയും ബി സി പാട്ടീലിന്റെയും നേതൃത്വത്തിലുള്ള അസംതൃപ്തരായ നേതാക്കളും കോണ്‍ഗ്രസ് വിഭാഗവും എന്നിങ്ങനെ രണ്ട് തട്ടിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.

പിളര്‍പ്പൊഴിവാക്കുന്നതിന്റെ ഭാഗമായി എം ബി പാട്ടീലിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. അതിനിടെ എസ് കെ പാട്ടീലും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാലാവധി രണ്ട് വര്‍ഷത്തേക്കായിരിക്കുമെന്നും ആദ്യഘട്ടത്തില്‍ അവസരം ലഭിക്കാത്തവരെ മന്ത്രിസഭ പുനഃസംഘടനയിലൂടെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് മന്ത്രിമാരാക്കാനുമാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അതേസമയം ഉപമുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞ യാതൊന്നും എം ബി പാട്ടീല്‍ ആവശ്യപ്പെടുന്നില്ല. കൂടാതെ ഭാഗം വച്ചുള്ള മന്ത്രിസ്ഥാനം വേണ്ടെന്നും അദ്ദേഹം പറയുന്നു. തന്നെ ഒഴിവാക്കാനുള്ള കാരണം അറിയണമെന്നും പാട്ടീല്‍ ആവശ്യപ്പെടുന്നു. താന്‍ ഒറ്റയ്ക്കല്ലെന്നും തനിക്കൊപ്പം 20 എംഎല്‍എമാരുണ്ടെന്നും പറയുന്ന എം ബി പാട്ടീല്‍ കോണ്‍ഗ്രസ് തന്നെ വലിച്ചെറിഞ്ഞതുപോലെ താന്‍ പാര്‍ട്ടിയെ വലിച്ചെറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍