UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ കേസ്

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബിജെപി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് എതിരെയും ഹര്‍ജി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. സോളിസിറ്റര്‍ ജനറല്‍ കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചതിനാല്‍ ചീഫ് ജസ്റ്റിസിന് നേരിട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്

ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്ന് രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ പറഞ്ഞു. അനുമതി നിഷേധിച്ച് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഹര്‍ജി സമര്‍പ്പിച്ചത്. കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ശ്രീധരന്‍ പിള്ള നേതൃത്വം നല്‍കി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി തെറ്റായി വ്യാഖ്യാനിച്ചു പ്രസ്താവനകള്‍ നടത്തി എന്നിവയാണ് ആരോപണം.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബിജെപി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്ക് എതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്. അഭിഭാഷകയായ ഗീനകുമാരി, എ വി വര്‍ഷ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രനെ ഡിസംബര്‍ ആറ് വരെ റിമാന്‍ഡ് ചെയ്തു

പിണറായിയെ ‘വലിച്ചു താഴെ ഇടാന്‍’ കെല്‍പ്പുള്ള ഒരാള്‍; അവന്‍ വരുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍