UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്നിധാനത്ത് നിലവില്‍ സംഘര്‍ഷാവസ്ഥയില്ല; നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തഹസീല്‍ദാര്‍

നിരോധനാജ്ഞ തുടരണമോയെന്ന കാര്യത്തില്‍ പോലീസ് ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് തഹസീല്‍ദാറുടെ റിപ്പോര്‍ട്ട്

ശബരിമല സന്നിധാനത്ത് നിലവില്‍ സംഘര്‍ഷാവസ്ഥയില്ലെന്നും നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്നും തഹസീല്‍ദാറുടെ റിപ്പോര്‍ട്ട്. ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധത്തിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചതായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഇന്നലെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് ആദ്യ നാമജപ ഘോഷയാത്ര നടന്നത്. മാളികപ്പുറത്തിന് സമീപമെത്തി ഇത് പിരിഞ്ഞു പോയി. രണ്ടാമത് നടന്ന പ്രതിഷേധത്തില്‍ പൊന്‍ രാധാകൃഷ്ണനും പങ്കെടുത്തു. നടയടയ്ക്കുന്നതിന് മുമ്പ് ഇതും അവസാനിപ്പിച്ചു. പോലീസും കാര്യമായ നിയന്ത്രണത്തിന് മുതിര്‍ന്നില്ല. വലിയ നടപ്പന്തലില്‍ ഇന്നലെ തീര്‍ത്ഥാടകര്‍ വിശ്രമിച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പ്രതിഷേധങ്ങളും മയപ്പെടുകയാണ്.

ഇന്നാണ് പ്രഖ്യാപിച്ച നിരോധനാജ്ഞ പൂര്‍ത്തിയാകുന്നത്. നിരോധനാജ്ഞ തുടരണമോയെന്ന കാര്യത്തില്‍ പോലീസ് ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് തഹസീല്‍ദാറുടെ റിപ്പോര്‍ട്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

ശബരിമലയിലെ പൊലീസ് നടപടികൾ വിജയത്തിലേക്ക്; നാമജപങ്ങൾ പ്രതിഷേധമാകാതെ അവസാനിക്കുന്നു

ശബരിമല യുവതീപ്രവേശനം: പത്രസമ്മേളനത്തില്‍ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം

‘പിണറായിയുടെ പേര് വീട്ടിലെ പട്ടിക്കിടും’, ‘ചെങ്കൊടി കത്തിക്കും’, ‘യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണം’: എ എന്‍ രാധാകൃഷ്ണന്റെ ‘മൊഴിമുത്തുകള്‍’ ഇങ്ങനെ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍