UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രവി പൂജാരിയുടെ ഭീഷണിയുണ്ടെന്ന് ലീന മരിയ പോള്‍; പോലീസ് സംരക്ഷണം തേടി

ലീനയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്‌ല കേസ് അന്വേഷണം ഊര്‍ജ്ജിതമായി. ഇന്നലെ ലീന മരിയ പോളിന്റെ മൊഴി രേഖപ്പെടുത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്. രവി പൂജാരിയുടെ പേരില്‍ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും നടി പോലീസിന് മൊഴി നല്‍കി.

കൊച്ചിയില്‍ ലീനയുടെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചായിരുന്നു മൊഴിയെടുത്തത്. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി ഒമ്പതര വരെ നീണ്ടുനിന്നു. രവി പൂജാരിയുടെ പേരില്‍ ഭീഷണി സന്ദേശം ലഭിച്ചതായും ജീവന് ഭീഷണിയുണ്ടെന്നും നടി പോലീസിന് മൊഴി നല്‍കി. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ലീന പോലീസിനോട് പറഞ്ഞു. ലീനയുമായി സാമ്പത്തിക ഇടപാടുകളുള്ളവരുടെയും ലീന സംശയിക്കുന്നവരുടെയും വിശദാംശങ്ങളും പോലീസ് ചോദിച്ചറിഞ്ഞു.

ചെന്നിത്തല, സല്‍മാന്‍, ഷാരൂഖ്, ഇപ്പോള്‍ ലീന മരിയ പോളും; രവി പൂജാരിയുടെ ഭീഷണിവലയില്‍ കുരുങ്ങിയവര്‍ ആരൊക്കെ?

എന്നാല്‍ ലീനയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്. ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്ത അക്രമികളെ കുറിച്ച് വിശദാംശങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ലീനയുടെ മൊഴിയെ കേന്ദ്രീകരിച്ചാകും അന്വേഷണം മുന്നോട്ട് പോകുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ പനമ്പള്ളി നഗറിലെ ലീനയുടെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത്.

കൊച്ചി നഗരത്തെ ഞെട്ടിച്ച ആ വെടിവയ്പ്പിനു പിന്നില്‍ ആര്? വെളിപ്പെടുന്ന നടി ലീന മരിയ പോളിന്റെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍