ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ശാലു മേനോന്റെ അമ്മ കലാദേവി കേസില്‍ മൂന്നാം പ്രതിയാണ്.
സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതിയും നടിയുമായ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. കേസില്‍ അന്തിമ വിധി വരുന്നത് വരെയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി നടപടി. സോളാര്‍ കേസിലെ സാക്ഷികളെ ഡിസംബര്‍ 17ന് ഹാജരാക്കാനും കോടതി ഉത്തരവുണ്ട്.
ശാലു മേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് വീടുകളില്‍ സോളാര്‍ പാനലുകളും തമിഴ്‌നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിക്കുന്നു എന്ന പത്ര പരസ്യം നല്‍കി തട്ടിപ്പ് നടത്തിയതായാണ് കേസ്. മാത്യു തോമസ്, അന്ന മാത്യു ദമ്പതികളില്‍ നിന്ന് 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍ നിന്ന് ഒരു കോടി രൂപയും ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തതായാണ് കേസ്.
ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ശാലു മേനോന്റെ അമ്മ കലാദേവി കേസില്‍ മൂന്നാം പ്രതിയാണ്. ശാലു മേനോന് 25 ലക്ഷം രൂപയുടെ വസ്തു വാങ്ങി ആഡംബര വീട് നിര്‍മ്മിച്ചു നല്‍കിയത് ബിജു രാധാകൃഷ്ണനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.