UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജീവ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി: അഡ്വ. ഉദയഭാനു ഒളിവില്‍

രാജീവിന്റെ കൊലപാതകം നടന്ന ദിവസം മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി

ചാലക്കുടിയില്‍ ഭൂമി ഇടപാടുകാരന്‍ രാജീവന്‍ കൊല്ലപ്പെട്ട കേസില്‍ അഡ്വ. സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതോടെ പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയ പോലീസിന് ഇനിയും ഇദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഉദയഭാനു ഒളിവിലാണെന്ന നിഗമനത്തിലാണ് പോലീസ്. രാജീവ് വധക്കേസിലെ ഏഴാം പ്രതിയാണ് സിപി ഉദയഭാനു. രാജീവിന്റെ കൊലപാതകം നടന്ന ദിവസം മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ അവസരത്തില്‍ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍