UPDATES

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് കോടതി സ്‌റ്റേ

ചെയര്‍മാനെന്ന പേരില്‍ തെരഞ്ഞടുപ്പ് കമ്മിഷന് കത്തയയ്ക്കാന്‍ പാടില്ലെന്ന് ഈ ഉത്തരവില്‍ പറയുന്നു

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ പ്രഖ്യാപിച്ച തീരുമാനത്തിന് തൊടുപുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്‌റ്റേ. പി ജെ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതി സ്‌റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.

ചെയര്‍മാനെന്ന പേരില്‍ തെരഞ്ഞടുപ്പ് കമ്മിഷന് കത്തയയ്ക്കാന്‍ പാടില്ലെന്ന് ഈ ഉത്തരവില്‍ പറയുന്നു. ചെയര്‍മാന്റെ അധികാരം ഉപയോഗിക്കാനോ സ്ഥാനപ്പേര് ഔദ്യോഗികമായി ഉപയോഗിക്കാനോ പാടില്ലെന്നും വിധിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ജോസഫ് വിഭാഗം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുന്നില്ലെന്ന് അറിയിച്ചപ്പോള്‍ ജോസ് കെ മാണിയുടെ കൂടെയുള്ളവര്‍ തിരുവനന്തപുരം കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരുന്നു.

ഇന്നലെയാണ് ജോസഫ് വിഭാഗത്തെ തള്ളി ജോസ് കെ മാണി വിഭാഗം വിളിച്ചു ചേര്‍ത്ത പാര്‍ട്ടി സംസ്ഥാന സമിതി യോഗം ജോസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. സംസ്ഥാന സമിതിയില്‍ നിലവിലുള്ള 437 അംഗങ്ങളില്‍ 312 പേരും പങ്കെടുത്ത യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പത്ത് ദിവസം മുമ്പ് നോട്ടീസ് നല്‍കാതെ വിളിച്ചു ചേര്‍ത്ത യോഗം നിയമപരമായി നിലനില്‍ക്കില്ലെന്നും റിട്ടേണിംഗ് ഓഫീസര്‍ ഇല്ലാതെയാണ് തെരഞ്ഞെടുപ്പെന്നും പിജെ ജോസഫ് അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു.

read more:ഇങ്ങനെയുള്ള ഒരു പാർട്ടി പിളർന്നാലും വളർന്നാലും സത്യത്തിൽ പൊതുജനത്തിന് എന്ത് കാര്യം? കേരള കോണ്‍ഗ്രസിനെ കുറിച്ചാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍