UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രേതാലയമാണെന്ന് ജനയുഗം എഡിറ്റര്‍ രാജാജി: പിരിച്ചുവിടണമെന്ന് സുനില്‍ കുമാര്‍

കോണ്‍ഗ്രസ് ബാന്ധവത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയും പൊതു ചര്‍ച്ചയില്‍ പുറത്തുവന്നു

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള അംഗങ്ങളാണ് പൊതുചര്‍ച്ചയ്ക്കിടെ കേന്ദ്രനേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. കേന്ദ്രഘടകം പ്രേതാലയമാണെന്നാണ് പാര്‍ട്ടി പത്രമായ ജനയുഗത്തിന്റെ പത്രാധിപര്‍ കൂടിയായ രാജാജി മാത്യു തോമസ് ആരോപിച്ചത്. കേന്ദ്രസെക്രട്ടേറിയറ്റ് അപ്പാടെ പിരിച്ചുവിടണമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

പ്രസംഗം മാത്രമാണ് കേന്ദ്രനേതൃത്വത്തിന്റെ ജോലിയെന്ന് മഹേഷ് കക്കത്ത് കളിയാക്കി. കോണ്‍ഗ്രസ് ബാന്ധവത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയും പൊതു ചര്‍ച്ചയില്‍ പുറത്തുവന്നു. കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന പരസ്യനിലപാടെടുക്കണമെന്നായിരുന്നു പി പ്രസാദിന്റെ ആവശ്യം. എന്നാല്‍ ഇടത് ഐക്യം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സുനില്‍ കുമാറും ആര്‍ ലതാദേവിയും നിലപാടെടുത്തു.

കരട് രാഷ്ട്രീയ പ്രമേയത്തിലും സംഘടനാറിപ്പോര്‍ട്ടിലുമുള്ള ചര്‍ച്ച ഇന്ന് ആരംഭിക്കും. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത പടരന്നുവെന്നും പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമായി എന്നുമുള്ള സംഘടന റിപ്പോര്‍ട്ട് സമ്മേളനത്തില്‍ ചര്‍ച്ചയാകും. നേതാക്കളുടെ അഹങ്കാരവും വിഭാഗീയതയും പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നുവെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ വിഭാഗീയതയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായേക്കുമെന്നാണ് അറിയുന്നത്. നേരത്തെ ബിജെപിക്കെതിരായ സഖ്യത്തില്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍