UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആനി രാജയ്ക്ക് പൊലീസ് മര്‍ദ്ദനം; പ്രതിഷേധം വ്യാപകം

കട്പുത്തലി കോളനി ഒഴിപ്പിക്കലിനെതിരേയുള്ള പ്രതിഷേധത്തിനിടയിലായിരുന്നു മര്‍ദ്ദനം

സിപിഐ നേതാവും ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായി ആനി രാജയ്ക്കു നേരെ നടന്ന പൊലീസ് മര്‍ദ്ദനത്തില്‍ വ്യാപകപ്രതിഷേധം. ഡല്‍ഹിയിലെ കട്പുത്തലി കോളിന ഒഴിപ്പിക്കലിനെതിരേ പ്രതിഷേധവുമായി എത്തിയ മഹിള ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടത്തിയ ലാത്തി ചാര്‍ജിലാണ് ആനി രാജയ്ക്ക് മര്‍ദ്ദനമേറ്റത്. പൊലീസ് തന്റെ ശരീരത്തില്‍ ചവിട്ടുകയും ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തതായി ആനി പിന്നീട് ആശുപത്രിയില്‍വച്ച് മധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് ബോധരഹിതായി പോയ തന്നെ പ്രദേശവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. കൈകക്കും കാലിനും പരിക്കുള്ള ആനി രാജ ഇപ്പോള്‍ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിസ്തയിലാണ്.

അയ്യായിരത്തിന് അടുത്ത് കുടുംബങ്ങള്‍ താമസിക്കുന്നയിടമാണ് കട്പുത്തലി കോളനി. കൂടുതലും കാലാകാരന്മാരും അഭിനേതാക്കളുമൊക്കെയാണ്. റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ക്കുവേണ്ടിയാണ് ഡല്‍ഹി ഡവലപ്‌മെന്റ് അഥോററ്റി ഈ കോളനി ഏറ്റെടുക്കാന്‍ തയ്യാറാകുന്നതെന്നാണ് ആരോപണം. ഇതിനെതിരേ കോളനിവാസികള്‍ സമരത്തിലായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍