UPDATES

യെച്ചൂരിയെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി

മതേതര പാര്‍ട്ടികളുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ വാദമാണ് തള്ളപ്പെട്ടത്

കോണ്‍ഗ്രസുമായി സമവായമുണ്ടാക്കുന്നത് സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തിരിച്ചടി. യെച്ചൂരി സമര്‍പ്പിച്ച രേഖ കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. യെച്ചൂരിയുടെ രേഖയെ 35 പേര്‍ പിന്തുണയ്ക്കുകയും 55 പേര്‍ എതിര്‍ക്കുകയും ചെയ്തു.

മതേതര പാര്‍ട്ടികളുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ വാദമാണ് തള്ളപ്പെട്ടത്. ബിജെപിയെ താഴെയിറക്കാന്‍ വേണ്ട എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നാണ് യെച്ചൂരിയുടെ നിലപാട്. അതേസമയം കോണ്‍ഗ്രസുമായി സഖ്യവും മുന്നണിയും പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തന്നെ കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള സഹകരണവും പാടില്ലെന്ന് പ്രകാശ് കരാട്ട് പക്ഷം വാദിക്കുന്നു. ഇതോടെ തീരുമാനം വോട്ടെടുപ്പിന് വിടുകയായിരുന്നു. തന്റെ രേഖ വോട്ടിനിട്ട് തള്ളിയാല്‍ രാജി ആലോചിക്കേണ്ടി വരുമെന്ന് യെച്ചൂരി നേരത്തെ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍