UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യുവിന് വേണ്ടി പിരിച്ചത് നാല് കോടിയും കൊടുത്തത് 35 ലക്ഷവും: സിപിഎം തരംതാണെന്ന് മുല്ലപ്പള്ളി

എസ്എഫ്‌ഐയുടെ ആയുധപ്പുരയാണ് കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍

അഭിമന്യുവിന്റെ വധത്തെ സിപിഎം രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭിമന്യുവിന്റെ പേരില്‍ പിരിച്ചത് നാല് കോടിയും വീട്ടില്‍ കൊടുത്തത് വെറും 35 ലക്ഷവുമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒരു രാഷ്ട്രീയ വധം പോലും പാര്‍ട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട പാര്‍ട്ടി തരംതാഴ്ന്നിരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമന്യുവിന്റെ വധം കേരളത്തെ രാഷ്ട്രീയ കൊലപാതകമാണ്. ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയാണ് ആ കുട്ടി. ആരാണ് ക്യാംപസ് രാഷ്ട്രീയം ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. കേരള യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ ഞാന്‍ പങ്കെടുത്ത ഒരു സിംപോസിയത്തില്‍ വച്ച് പറഞ്ഞത് കേരള യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റല്‍ ആയുധപ്പുരയാണെന്നാണ്. എസ്എഫ്‌ഐക്കാരുടെ ആയുധം സൂക്ഷിക്കുന്ന ആയുധപ്പുരയായി അവിടം മാറിയിരിക്കുകയാണ്. മിക്ക കോളേജുകളിലെയും പ്രിന്‍സിപ്പല്‍മാരുടെ അഭിപ്രായം അതാണ്. ക്യാംപസ് രാഷ്ട്രീയത്തെ ആയുധവല്‍ക്കരിച്ചത് സിപിഎമ്മും എസ്എഫ്‌ഐയുമാണ്.

ക്യാംപസില്‍ ഒരു കുഞ്ഞിന്റെയും രക്തം വീഴാന്‍ ആഗ്രഹിക്കാത്ത ഒരാളാണ് ഞാന്‍. ഞാനും പഴയ വിദ്യാര്‍ത്ഥി നേതാവാണ്. അക്കാലത്തൊന്നും ക്യാംപസ് ഇങ്ങനെയായിരുന്നില്ല. കേരളത്തിലെ ക്യാംപസിനെ അധഃപതിച്ചത് സിപിഎം ആണ്. പെരിയയില്‍ കൊല്ലപ്പെട്ട കുട്ടികള്‍ തീര്‍ത്തും നിരപരാധികള്‍ ആണ്. കോളേജില്‍ കുട്ടികള്‍ തമ്മിലുള്ള വഴക്ക് പ്രാദേശികമായി തീര്‍ക്കാവുന്നതായിരുന്നു. അതാണ് കൊലപാതകത്തില്‍ അവസാനിച്ചത്. അവരുടെ വീട്ടില്‍ ചെന്നാല്‍ ഹൃദയമുള്ള ആര്‍ക്കും കരയാതിരിക്കാന്‍ പറ്റില്ല. താന്‍ മാത്രമല്ല അവിടെയുണ്ടായിരുന്ന പലരും കരഞ്ഞുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. ഏതാണീ ക്രൈംബ്രാഞ്ച്? ആരാണീ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍? അത് നിങ്ങള്‍ അന്വേഷിക്കണം. ക്രൈംബ്രാഞ്ചിന്റെ ചുമതല ഐജി ശ്രീജിത്തിനാണ് കൊടുത്തിരിക്കുന്നത്. ആരാണ് ഐജി ശ്രീജിത്ത്? നിങ്ങള്‍ക്കറിയാമല്ലോ? എല്ലാ കേസും അട്ടിമറിക്കുന്നതില്‍ പ്രാഗല്‍ഭ്യം നേടിയ, സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയാം സാര്‍ എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം പരക്കെ പോലീസ് സര്‍ക്കിളില്‍ അറിയപ്പെടുന്നത്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നാടകത്തിലെ മുഖ്യ നടനായിരുന്നു അദ്ദേഹം. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം അന്വേഷിക്കാന്‍ ഇദ്ദേഹത്തെയാണ് ഏല്‍പ്പിച്ചത്. എന്നിട്ട് ആ അന്വേഷണം എവിടെയെത്തി? ഈ സര്‍ക്കാരിന്റെ വിനീത വിധേയനായ ഒരു ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. അദ്ദേഹത്തെ വച്ചുകൊണ്ട് കേസ് അന്വേഷിച്ചാല്‍ കേസിന് തുമ്പുണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍