UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗ ശ്രമം: ഗോവയില്‍ അറസ്റ്റിലായ സിപിഎം ഏരിയ സെക്രട്ടറി റിമാന്‍ഡില്‍, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

യുവതിക്ക്‌ യൂറോപ്പിലേക്ക് പോകാന്‍ പോര്‍ച്ചുഗല്‍ പാസ്‌പോര്‍ട്ട് ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കേരളത്തില്‍ നിന്നും ഗോവയിലേക്ക് കൂട്ടിക്കൊണ്ട് പോയത്

പോര്‍ച്ചുഗല്‍ പാസ്‌പോര്‍ട്ട് ശരിയാക്കിക്കൊടുക്കാമെന്ന വാഗ്ദാനം ചെയ്ത് ഗോവയിലെത്തിച്ച യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സിപിഎം ഏരിയ സെക്രട്ടറിയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി നീക്കം ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഗോവയിലെ ഒരു ഹോട്ടലിലാണ് സംഭവം. 37കാരിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ ഒരു മുന്‍ കൗണ്‍സിലര്‍ കൂടിയാണ് പ്രതിയെന്ന് മഡ്ഗാവ്‌ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് കപില്‍ നായക് വ്യക്തമാക്കി. ഐപിസി 354, 354(എ), 506(ii) എന്നിവ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇരയെ നേരത്തെ അറിയാമായിരുന്ന പ്രതി യൂറോപ്പിലേക്ക് പോകാന്‍ പോര്‍ച്ചുഗല്‍ പാസ്‌പോര്‍ട്ട് ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കേരളത്തില്‍ നിന്നും ഗോവയിലേക്ക് കൂട്ടിക്കൊണ്ട് പോയത്.

ഒരുകാലത്ത് പോര്‍ച്ചുഗല്‍ കോളനിയായിരുന്നു ഗോവയില്‍ താമസിക്കുന്നവര്‍ക്ക് അവര്‍ പാസ്‌പോര്‍ട്ട് അനുവദിക്കും. ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വര്‍ക്ക് വിസ ഇല്ലാതെ തന്നെ യൂറോപ്പില്‍ എവിടെയും ഇവര്‍ക്ക് ജോലി നേടാനാകും. ഏതാണ്ട് 178 രാജ്യങ്ങളില്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സഞ്ചരിക്കാം.

ഗോവക്കാര്‍ കുടിയേറ്റത്തിന് ഉപയോഗിക്കുന്ന മുഖ്യ മാര്‍ഗ്ഗമാണ് ഇത്. ഹോട്ടലില്‍ മുറി എടുത്ത ശേഷം തന്നെ പീഡിപ്പിക്കാന്‍ ആരംഭിച്ച പ്രതി തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍