UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎമ്മിന്റെ ഘോഷയാത്ര ഉപേക്ഷിച്ചു

കണ്ണൂരില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ബദലായാണ് സിപിഎമ്മും ആഘോഷങ്ങള്‍ ആരംഭിച്ചത്

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ സാംസ്‌കാരിക സംഘടനകള്‍ നടത്തിവരുന്ന ഘോഷയാത്രകളും പരിപാടികളും ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം പ്രളയം മൂലം പരിപാടികള്‍ ഉപേക്ഷിച്ചിരുന്നു. അതേസമയം ഈ വര്‍ഷം ഇതുവരെയും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല.

ഫലത്തില്‍ പരിപാടി പാര്‍ട്ടി ഉപേക്ഷിച്ച മട്ടാണ്. കണ്ണൂരില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ബദലായാണ് സിപിഎമ്മും ആഘോഷങ്ങള്‍ ആരംഭിച്ചത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും മറ്റ് സാംസ്‌കാരിക കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പാര്‍ട്ടി ശ്രീകൃഷ്ണ ജയന്തി ആചരിച്ചത്.

also read:ഒടുവില്‍ ഭരണകൂടവും ജനപ്രതിനിധികളും കണ്ണ് തുറക്കുന്നു; നാല് പതിറ്റാണ്ട് കാലത്തെ ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓമനക്കുട്ടന്റെ അംബേദ്കര്‍ ഗ്രാമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍