UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ട് വേണ്ട: കോടിയേരി

സിപിഎമ്മും സിപിഐയും രണ്ട് കക്ഷികളാണ്

സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒട്ടേറെ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ വോട്ട് ആവശ്യമില്ല. സിപിഎമ്മും സിപിഐയും രണ്ട് കക്ഷികളാണ്. അതുകൊണ്ട് രണ്ട് അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും കോടിയേരി വ്യക്തമാക്കി.

ആര്‍എസ്എസ് വോട്ടും എല്‍ഡിഎഫ് സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കോടിയേരി ഇങ്ങനെ പ്രസ്താവിച്ചത്. ആര്‍എസ്എസ് ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയോട് ആരാഞ്ഞപ്പോഴാണ് ഒരാളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ എങ്ങനെ സാധിക്കുമെന്ന് കാനം ചോദിച്ചത്.

ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് സ്വീകരിക്കും; കാനം ‘ട്രോളി’യത് കോടിയേരിയെയോ മാണിയെയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍