UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ഷേത്രഭരണത്തില്‍ സ്വാധീനമുറപ്പിക്കാന്‍ സിപിഎമ്മിന്റെ പുതിയ സംഘടന

ബിജിപി വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസുവിനാണ് സംഘടന രൂപീകരണത്തിന്റെ ചുമതല

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസും ബിജെപിയും ചുവടുറപ്പിക്കുന്നത് തടയാനായി സിപിഎം പുതിയ സംഘടന രൂപീകരിക്കുന്നു. ക്ഷേത്രം ട്രസ്റ്റികള്‍, കമ്മിറ്റിക്കാര്‍ എന്നിവരെ സംഘടിപ്പിച്ച് പാര്‍ട്ടിക്ക് കീഴില്‍ പുതിയ സംഘടനയുണ്ടാക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ കണ്ണൂരില്‍ ക്ഷേത്രഭാരവാഹികളുടെ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ബിജിപി വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസുവിനാണ് സംഘടന രൂപീകരണത്തിന്റെ ചുമതല. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ പരീക്ഷണം. ഇതിന്റെ ഭാഗമായി സിപിഎമ്മുമായി ബന്ധമുള്ള ജില്ലയിലെ വിവിധ ക്ഷേത്ര ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ കഴിഞ്ഞദിവസം പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്നു. ജില്ലാ സെക്രട്ടറി പി ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വിവിധ മേഖലകളില്‍ നിന്നുള്ള നാനൂറോളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആര്‍എസ്എസ്-ബിജെപി സംഘം പാര്‍ട്ടിയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതെന്നതിനാലാണ് ഇവിടെ തന്നെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. കണ്ണൂരില്‍ വിജയിച്ചാല്‍ മറ്റ് ജില്ലകളില്‍ വളരെ എളുപ്പത്തില്‍ പുതിയ സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് സിപിഎം കണക്കു കൂട്ടുന്നു.

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 270 ക്ഷേത്രങ്ങളുള്‍പ്പെടെ 2050 ക്ഷേത്രങ്ങളാണ് കണ്ണൂരിലുള്ളത്. പരമാവധി ഭാരവാഹികളെ സംഘടിപ്പിച്ച് ഒരുമാസത്തിനുള്ളില്‍ ഏരിയ, ലോക്കല്‍ തലത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍