UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴ കസ്റ്റഡിമരണം: ശ്രീജിത്തിനെ പ്രതിചേര്‍ത്തത് സിപിഎം നേതാക്കളുടെ ആസൂത്രണമെന്ന് അമ്മ

പ്രാദേശിക നേതാവിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപ്പട്ടിക തയ്യാറാക്കിയത്‌

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ കേസില്‍ പ്രതിചേര്‍ത്തത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഫലമെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. വാസുദേവന്റെ വീടാക്രമിച്ചതടക്കമുള്ള കേസില്‍ പ്രതിപ്പട്ടിക തയ്യാറാക്കിയത് പ്രാദേശിക നേതാവിന്റെ വീട്ടില്‍ വച്ചാണ്.

മുന്‍കൂട്ടി തയ്യാറാക്കിയ ധാരണ പ്രകാരമാണ് ശ്രീജിത്തിനെ പ്രതിചേര്‍ത്തത്. ഇത് തെളിയിക്കണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. മുന്‍ റൂറല്‍ എസ് പി ജോര്‍ജ്ജിനെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ശ്യാമള ആവശ്യപ്പെട്ടു.

തന്റെ വീട്ടില്‍ യോഗം നടന്നെന്നും അതേസമയം യോഗത്തിലെ തീരുമാനങ്ങളെന്തായിരുന്നെന്ന് തനിക്കറിയില്ലെന്നുമാണ് പ്രാദേശിക നേതാവായ പ്രിയ അറിയിച്ചത്. എന്നാല്‍ ശ്യാമളയുടെ ആരോപണങ്ങള്‍ സിപിഎം ഏരിയ കമ്മിറ്റി നിഷേധിച്ചു. ഹര്‍ത്താലിനെക്കുറിച്ചുള്ള ആലോചനകളാണ് യോഗത്തില്‍ നടന്നതെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍