UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റിനിടെ കയ്യാങ്കളി: കേസ് അവസാനിപ്പിക്കാന്‍ നീക്കം

ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പുതിയ നീക്കം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴ വിവാദത്തിനിടെ കെഎം മാണിയുടെ ബജറ്റ് അവതരണം തടയാന്‍ നിയമസഭയില്‍ നടത്തിയ കയ്യാങ്കളി കേസ് അവസാനിപ്പിക്കാന്‍ നീക്കം. കേസ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയിരുന്നു. ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് പുതിയ നീക്കം.

ശിവന്‍കുട്ടിയുടെ അപേക്ഷ നിയമവകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയിട്ടുണ്ട്. 2015 മാര്‍ച്ച് 13നായിരുന്നു കേരളത്തെ നാണം കെടുത്തിയ സംഭവം നടന്നത്. സഭയിലുണ്ടായ കയ്യാങ്കളിയില്‍ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കേസ്. ആറ് ഇടതുപക്ഷ എംഎല്‍എമാരെ പ്രതിയാക്കിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന കെ ടി ജലീല്‍, കുഞ്ഞമ്മദ് മാസ്റ്റര്‍, കെ അജിത്ത്, സി കെ സദാശിവന്‍, ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍