UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിയെ കൈവിട്ട് സിപിഎം: രാജി തീരുമാനിക്കേണ്ടത് മന്ത്രി

ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായകമായ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്

കായല്‍ കയ്യേറ്റ ആരോപണത്തില്‍ നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. നിയമോപദേശം ചാണ്ടിക്കുള്ള അവസാന അവസരമാണ്. അതേസമയം രാജിക്കാര്യം മന്ത്രിയാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം പറയുന്നു. രാജി നേരിട്ട് ആവശ്യപ്പെടുന്നത് മുന്നണി മര്യാദയല്ലെന്നതിനാലാണ് ഇത്.

മന്ത്രിയുടെ പാര്‍ട്ടിയായ എന്‍സിപിയാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായകമായ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്ന് ദിവസം നീളുന്ന നേതൃയോഗങ്ങളാണ് ഇന്ന് എകെജി സെന്ററില്‍ ആരംഭിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന സിപിഐയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗം എംഎന്‍ സ്മാരകത്തില്‍ നേടും. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമ്പോഴും തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

കോട്ടയം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ പ്രഖ്യാപനവും ഹൈക്കോടതി പരാമര്‍ശവുമെല്ലാം സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്. രാജി ആവശ്യപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുമ്പോഴും പിന്തുണയ്ക്കില്ലെന്ന് കാനം രാജേന്ദ്രന് നല്‍കിയിരിക്കുന്ന ഉറപ്പ് സിപിഐയെ സന്തുഷ്ടരാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍