UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓര്‍ത്തഡോക്‌സ് സഭയിലെ കുമ്പസാര ലൈംഗിക പീഡനം: നാല് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി നല്‍കിയതെങ്കിലും ഇന്നലെ വീട്ടമ്മ നല്‍കിയ മൊഴിയില്‍ നാല് പേരുടെ പേര് മാത്രമാണുള്ളത്‌

കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച നാല് ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ബലാത്സംഗക്കേസാണ് ഇവര്‍ക്കെതിരെ എടുത്തിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് വീട്ടമ്മയും ഭര്‍ത്താവും പരാതി നല്‍കിയിരുന്നത്.

പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. പരാതി നല്‍കി ദിവസങ്ങളായിട്ടും സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ പ്രതികരണമൊന്നുമുണ്ടാവാത്തതില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. അതേസമയം ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡന ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിരുന്നു.

കുമ്പസാര രഹസ്യം ചോര്‍ത്തിയത് പത്ത് വര്‍ഷം മുമ്പാണെന്നാണ് യുവതി സഭാ നേതൃത്വത്തിന് സത്യവാങ്മൂലം എഴുതി നല്‍കിയത്. യുവതി ഇന്നലെ നല്‍കിയ മൊഴിയില്‍ നാല് വൈദികരുടെ പേര് മാത്രമാണ് പറഞ്ഞിരിക്കുന്നത്. വിവാഹത്തിന് മുമ്പ് തനിക്ക് ഒരു വൈദികനുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. ഇത് വൈദികനായ ജോബ് മാത്യുവിന് മുന്നില്‍ 2009ല്‍ താന്‍ കുമ്പസരിച്ചുവെന്നും കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

പിന്നീട് ജോബ് തന്റെ സുഹൃത്തുക്കളും വൈദികരുമായ ജോണ്‍സണ്‍ വി മാത്യു, ജെയ്‌സ് കെ ജോര്‍ജ്ജ്, എബ്രഹാം വര്‍ഗ്ഗീസ് എന്നീ വൈദികരോട് പറഞ്ഞു. ജോബുമായുള്ള ലൈംഗിക ബന്ധവും കുമ്പസാര രഹസ്യവും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ വീട്ടമ്മയെ പീഡിപ്പിച്ചത്. അതേസമയം ഇന്ന് നിരണം ഭദ്രാസനം യോഗം ചേരും. പരാതി നല്‍കിയപ്പോള്‍ അത് അവഗണിച്ച ഭദ്രാസനം സംഭവം വിവാദമായതോടെയാണ് നടപടികള്‍ സ്വീകരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയപ്പോള്‍ ഇവര്‍ രസീത് നല്‍കിയിരുന്നില്ല. തുടര്‍ന്നും ഈ വൈദികര്‍ ജോലിയില്‍ തുടരുകയും ചെയ്തിരുന്നു.

ലൈംഗികാരോപണം, റിയല്‍ എസ്റ്റേറ്റ്, വായ്പ്പാ തട്ടിപ്പ്… കേരളത്തിലെ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെടുന്ന കേസുകളാണ്

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍