UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് പ്രിയനന്ദനനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍

സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ചതോടെ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

ശബരിമല വിഷയത്തിലെ ഫോസ്ബുക്ക് പോസ്റ്റില്‍ സംവിധായകന്‍ പ്രിയനന്ദനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ സ്പര്‍ധ പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിന് ഐപിസി 153-ാം വകുപ്പ് പ്രകാരം തൃശൂര്‍ ചേര്‍പ്പ് പോലീസാണ് കേസെടുത്തത്. പ്രിയയനന്ദനനെതിരെ കേസെടുക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ വടുതല സ്വദേശി കെ എ അഭിജിത്ത് നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം.

പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വരികള്‍ അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പൂച്ചാക്കല്‍ പോലീസിനും പിന്നീട് ആലപ്പുഴ എസ്പിക്കും നല്‍കിയ പരാതികളില്‍ നടപടിയില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍എസ്എസ് വിവാദമാക്കുകയും അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഭാഷ മോശമാണെന്ന് തോന്നിയതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുന്നതായും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും സംവിധായകന്‍ പിന്നീട് അറിയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ തൃശൂരിലെ വല്ലച്ചിറയിലെ വീടിന് മുന്നില്‍ പ്രിയനന്ദനന്‍ ആക്രമിക്കപ്പെട്ടിരുന്നു. തലയില്‍ മര്‍ദ്ദിക്കുകയും ചാണകവെള്ളം ഒഴിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റിലാകകയും ചെയ്തു. സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ചതോടെ ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഹര്‍ജി തീര്‍പ്പാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍