UPDATES

ട്രെന്‍ഡിങ്ങ്

കെ എസ് യു നിരാഹാര പന്തലില്‍ കെ എസ് യു നേതാക്കളെ കുത്തിയ കേസിലെ പ്രതിയും

പടയൊരുക്കം പരിപാടിയുടെ സമാപന സമ്മേളനത്തിന് ശേഷമായിരുന്നു കെഎസ്‌യുക്കാര്‍ പരസ്പരം ഏറ്റുമുട്ടിയത്

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ കെ എസ് യു നടത്തുന്ന നിരാഹാര സമരത്തില്‍ കെഎസ്‌യു ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ വെട്ടിയും കുത്തിയും വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും. 2017 ഡിസംബര്‍ 14ന് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന ചടങ്ങിനിടെ സഹപ്രവര്‍ത്തകരെ കുത്തിവീഴ്ത്തിയ കേസിലെ പ്രധാന പ്രതി കല്ലമ്പലം നബീലാണ് കെഎസ്‌യു പ്രസിഡന്റ് അഭിജിത്തിനൊപ്പം നിരാഹാരം കിടക്കുന്നത്.

പടയൊരുക്കം പരിപാടിയുടെ സമാപന സമ്മേളനത്തിന് ശേഷമായിരുന്നു കെഎസ്‌യുക്കാര്‍ പരസ്പരം ഏറ്റുമുട്ടിയത്. എ ഗ്രൂപ്പ് കാരനായിരുന്ന കെഎസ് യു ജില്ല സെക്രട്ടറി അദേഷ് ധര്‍മ്മനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നജീമിനുമാണ്‌ കുത്തേറ്റത്. സംഭവത്തെ തുടര്‍ന്ന് നബീലിനെ ആറ് മാസത്തേയ്ക്ക് കെഎസ് യുവില്‍ നിന്ന് പുറത്താക്കിയിരുന്നു. നബീലിനെതിരെ നിലവില്‍ പരാതികളൊന്നും ഇല്ലെന്നാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന്റെ ന്യായീകരണം.

ഐ ഗ്രൂപ്പുകാരനായ നബീല്‍ എ ഗ്രൂപ്പുകാരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ അദേശിനും നജീമിനുമൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലാകെ പോലീസിനെ വിന്യസിച്ചാണ് അന്ന് അക്രമം നിയന്ത്രിച്ചത്. തമ്മിലടി കീഴ്ഘടകങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. അന്ന് നബീലിനെ സംരക്ഷിച്ച ചെന്നിത്തല അധികം വൈകാതെ കെ എസ് യു ജനറല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റവും നല്‍കി. അതേസമയം നബീലിനെതിരായ കേസ് ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

read more:ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ പൗരന്മാര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍