UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട വി പി സുഹ്‌റയ്‌ക്കെതിരെ സൈബര്‍ ആക്രമണം

സ്ത്രീപ്രവേശനത്തിനായി സുപ്രിംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സുഹ്‌റ

സാമൂഹിക പ്രവര്‍ത്തകയും സ്ത്രീപക്ഷ സംഘടനയായ നിസയുടെ സ്ഥാപകയുമായ വി പി സുഹ്‌റയ്‌ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതിലുള്ള അധിക്ഷേപങ്ങളും ഭീഷണികളുമാണ് സുഹ്‌റയ്‌ക്കെതിരെ ഉയരുന്നത്. സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും വേണമെന്നും ഇതിനായി സുപ്രിംകോടതിയെ സമീപിക്കുമെന്നും സുഹ്‌റ പറഞ്ഞതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം.

പോലീസില്‍ പരാതി നല്‍കാനാണ് സുഹ്‌റയുടെ തീരുമാനം. അതേസമയം സ്ത്രീപ്രവേശനത്തിനായി സുപ്രിംകോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സുഹ്‌റ ഏഷ്യാനെറ്റിനോട്‌ വെളിപ്പെടുത്തി. മുസ്ലിം സമുദായത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തിനെതിരെ മതത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് സുഹ്‌റ.

കേരളത്തിലെ മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് സുഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് അറുതി വരുത്താന്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് ലിംഗസമത്വത്തിനായുള്ള പോരാട്ടമെന്നും അവര്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും; സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് മതമെങ്കില്‍ അതു പോട്ടെ: മാമുക്കോയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍