UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാലക്കുടിയില്‍ ഭീതി പടര്‍ത്തി ജലച്ചുഴലി

വെള്ളം ചുഴലിക്കാറ്റില്‍ ഇളകി മറിഞ്ഞു. പുക പടരുംപോലെ നൂറടിയോളം ഉയര്‍ന്നുപൊന്തി.

ജനങ്ങളില്‍ ഭീതി പടര്‍ത്തി ചാലക്കുടിപ്പുഴയില്‍ ജലച്ചുഴലി. ഞായറാഴിച്ച രാവിലെ 8.45ന് ചാവക്കുടി ഫൊറോനപ്പള്ളിയുടെ സമീപത്തുനിന്ന് ആരംഭിച്ച് നഗരഭാഗത്തുകൂടി കടന്ന് കൂടപ്പുഴ ആറാട്ട് കടവില്‍ അവസാനിക്കുകയായിരുന്നു ജലച്ചുഴലി. വെള്ളം ചുഴറ്റിയെടുത്ത് നൂറടിയോളം ഉയര്‍ത്തി പുഴ ഇളക്കി മറിച്ച് അതിവേഗത്തിലായിരുന്നു ചുഴലി നീങ്ങിയത്. പുഴയില്‍ അലക്കുകയും കുളിക്കുകയും ചെയ്തവര്‍ മറിഞ്ഞുവീണു.

വെള്ളം ചുഴലിക്കാറ്റില്‍ ഇളകി മറിഞ്ഞു. പുക പടരുംപോലെ നൂറടിയോളം ഉയര്‍ന്നുപൊന്തി. അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആളുകള്‍ പരിഭ്രാന്തരായിരുന്നു. ഏതാനും സെക്കന്റുകള്‍ മാത്രം നിലനിന്ന പ്രതിഭാസം പ്രദേശത്ത് ആദ്യത്തെ അനുഭവമാണ്.

പുഴയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാറ്റ് നാശം വിതച്ചു. മരങ്ങള്‍ വീണ് റോഡുകള്‍ തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങി. കൃഷിയില്‍ വന്‍ നാശം സംഭവിച്ചു. ഈ പ്രദേശങ്ങളിലെ വീടുകളുടെ ഓടുകള്‍ പറന്നുപോയി.

കാശ്മീരിൽ എന്താണ് ഇന്നലെ അർധരാത്രി മുതൽ സംഭവിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍