UPDATES

ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്‌കാരം നിര്‍വഹിക്കുന്നത് ലേഖയുടെ സഹോദരിയുടെ മകന്‍

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്

നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. അതേസമയം ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.

read more:മന്ത്രവാദം, നിരന്തര പീഡനം, അപവാദ പ്രചരണം: ബാങ്കിന്റെ സമ്മര്‍ദ്ദത്തിനൊപ്പം ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതാണ്

ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമാണ് താനും മകളും ആത്മഹത്യ ചെയ്യുന്നതെന്ന് ലേഖ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചിരുന്നു. ഈ കുറിപ്പ് മരണമൊഴിയായി കണക്കിലെടുത്താണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് ലേഖയും മകള്‍ വൈഷ്ണവിയും കിടപ്പുമുറിയില്‍ വച്ച് മണ്ണണ്ണയൊഴിച്ച് തീകൊളുത്തിയത്. വൈഷ്ണവി സംഭവ സ്ഥലത്തും ലേഖ മെഡിക്കല്‍ കോളേജില്‍ വച്ചും മരിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വൈഷ്ണവിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ജനപ്രതിനിധികളടക്കം നിരവധി പേര്‍ സ്ഥലത്തുണ്ട്. രണ്ട് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. അറസ്റ്റിലായവരില്‍ ചന്ദ്രനെ മാത്രമാണ് മരണവീട്ടിലെത്തിച്ചത്. കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും അമ്മയും ലേഖയും തമ്മില്‍ വഴക്കായിരുന്നുവെന്നും എന്നാല്‍ താന്‍ മന്ത്രവാദം നടത്തിയിട്ടില്ലെന്നും ചന്ദ്രന്‍ പറഞ്ഞു.

read more:എന്റേയും മോളുടെയും മരണത്തിനു കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്: നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ലേഖയുടെ ആത്മഹത്യാ കുറിപ്പ്

കാനറ ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയെ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് ആദ്യം വാര്‍ത്തകള്‍ പരന്നത്. 15 വര്‍ഷം മുമ്പെടുത്ത ഭവന വായ്പ തിരിച്ചടയ്ക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. അല്ലാത്തപക്ഷം ജപ്തി നടപടിയുണ്ടാകുമെന്നാണ് ബാങ്കില്‍ നിന്നും അറിയിപ്പുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് വ്യാപക പ്രതിഷേധമുണ്ടാകുകയും നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്കിന് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും ചെയ്തു.

read more:നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവ് ചന്ദ്രനും അമ്മയും കസ്റ്റഡിയില്‍

മറ്റ് ബന്ധുക്കളാരും വീട്ടിലില്ലാത്തതിനാല്‍ ലേഖയുടെ ബന്ധുക്കളാണ് വീട്ടിലുള്ളത്. ലേഖയുടെ സഹോദരിയുടെ മകനാണ് ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ ചെയ്യുന്നത്. ചന്ദ്രനും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും കടം തീര്‍ക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നുമാണ് ലേഖ ആത്മഹത്യാക്കുറിപ്പില്‍ എഴുതി വച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍