UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ല

മൃതദേഹത്തിന്റെ ഉയരവും പ്രായവും ജെസ്‌നയുടേതില്‍ നിന്നും വ്യത്യസ്ഥമാണെന്ന് സഹോദരന്‍ ജെയ്‌സ്‌

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പത്തനംതിട്ട റാന്നിയില്‍ നിന്നും കാണാതായ ജെസ്‌നയുടേതല്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം സംശയമുണ്ടായ സ്ഥിതിയ്ക്ക് ഡിഎന്‍എ പരിശോധന നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സഹോദരന്‍ ജെയ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. ഉയരവും പ്രായവും വ്യത്യാസമാണെന്നാണ് ജെയ്‌സ് പറഞ്ഞത്. ഇന്നലെയാണ് ചെങ്കല്‍പ്പേട്ടില്‍ ജെസ്‌നയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളുമായി അവിടേക്ക് തിരിച്ച പോലീസ് സംഘം മോര്‍ച്ചറിയില്‍ കയറി മൃതദേഹം പരിശോധിച്ചു. പല്ലില്‍ കമ്പി കെട്ടിയ പെണ്‍കുട്ടിയാണ് മരിച്ചതെന്നതിനാലാണ് മൃതദേഹം ജസ്‌നയുടേതാണെന്ന സംശയം തോന്നിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍