UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിയുടെ രാജി: തീരുമാനം നിയമോപദേശത്തിന് ശേഷം മാത്രം മതിയെന്ന് സിപിഎം

വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അതിനാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നും യോഗം

മന്ത്രി തോമസ് ചാണ്ടിയുടെ നിലംനികത്തല്‍ വിവാദത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുത്താല്‍ മതിയെന്ന് യോഗം നിശ്ചയിച്ചു.

വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അതിനാണ് നിയമോപദേശം തേടിയിരിക്കുന്നതെന്നും യോഗം വിലയിരുത്തി. പാര്‍ട്ടിയെന്ന നിലയില്‍ ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തില്‍ മാത്രം സിപിഎം ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍