UPDATES

സിനിമാ വാര്‍ത്തകള്‍

ഒന്നരക്കോടി, പിടിക്കപ്പെട്ടാല്‍ മൂന്നുകോടി; പള്‍സര്‍ സുനിയുമായി ദിലീപിന്റെ ക്വട്ടേഷന്‍ ഡീല്‍ ഇങ്ങനെയെന്നു പ്രോസിക്യൂഷന്‍

കാവ്യ മാധവന്റെ ഡ്രൈവര്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു

നടിയെ ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നരക്കോടിക്ക്. പിടിക്കപ്പെടുകയാണെങ്കില്‍ തുക ഇരട്ടിയാക്കി മൂന്നുകോടി. കേസിലെ പത്താംപ്രതിയുടെ മൊഴിയായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞ കാര്യമാണിത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ പ്രധാന തെളിവായി പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചിരിക്കുന്നത് ഈ മൊഴിയാണ്.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചിട്ടുണ്ടെന്നും അതിനുള്ള തെളിവ് പൊലീസിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിനെ കൂടാതെ ഭാര്യയും നടിയുമായ കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യപാരശാലയായ ലക്ഷ്യയിലെ മാനേജര്‍ സുധീറിനെ കാവ്യയുടെ ഡ്രൈവര്‍ 40 തവണയോളം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ സുനി ഏല്‍പ്പിച്ചതായും ഇവിടെ നിന്നും പതിനായിരം രൂപ കൈപ്പറ്റിയാതായും പൊലീസിനു വിവരം കിട്ടിയിരുന്നു.

അതേസമയം കേസിലെ ഏറ്റവും പ്രധാനപ്പെട്ട തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ എവിടെയെന്നു കോടതി പ്രോസിക്യൂഷനോടു ചോദിച്ചു. ഫോണ്‍ എവിടെ എന്നതാണ് അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യമെന്നാണ് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍