UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ സുരക്ഷയ്ക്കായി തണ്ടര്‍ ഫോഴ്‌സ്: നടപടി ഏത് സാഹചര്യത്തിലെന്ന് അന്വേഷിക്കുമെന്ന് പോലീസ്

കേസില്‍ കര്‍ശനമായ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ദിലീപ് പോലീസിനെ അറിയിക്കാതെ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ സേവനം. അതേസമയം ദിലീപ് സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ സമീപിച്ച സാഹചര്യം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ദിലീപിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

ഇന്നലെ ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേക്ക് തണ്ടര് ഫോഴ്‌സിന്റെ വാഹനങ്ങള്‍ എത്തിയിരുന്നു. തണ്ടര്‍ ഫോഴ്‌സിലെ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇനി ദിലീപിനൊപ്പമുണ്ടാകുമെന്നാണ് അറിയുന്നത്. ദിലീപിന് ജീവന് ഭീഷണിയുള്ളതായി അറിയില്ലെന്നാണ് പോലീസ് പറഞ്ഞത്. പോലീസിന് ഇതുസംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ല. കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് പോലീസിനെ അറിയിക്കാതെ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കര്‍ശനമായ ഉപാധികളോടെയാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്നും പരിശോധിക്കും. അതേസമയം ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നാണ് വിവരം. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍