UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിനെ തിരിച്ചെടുത്തത് എഎംഎംഎയുടെ ജനറല്‍ ബോഡി അജണ്ടയില്‍ ഉള്‍പ്പെടുത്തി തന്നെ

ദിലീപിനെ തിരിച്ചെടുത്തതില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാലിന് പങ്കില്ലെന്ന് ഇതോടെ വ്യക്തമായതായി ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു

താരസംഘടനയായ എഎംഎംഎയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത് ജനറല്‍ ബോഡി അജണ്ടയില്‍ ഉള്‍പ്പെടുത്തി തന്നെയാണെന്നതിന്റെ രേഖകള്‍ പുറത്ത്. അമൃത ചാനല്‍ ആണ് ഈ രേഖകള്‍ പുറത്തുവിട്ടത്. ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നതെന്നും അമൃതയുടെ വാര്‍ത്തയില്‍ പറയുന്നു.

സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന മമ്മൂട്ടിക്ക് വേണ്ടി സെക്രട്ടറി ഇടവേള ബാബു എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച് പാസാക്കിയാണ് റിപ്പോര്‍ട്ട് ജനറല്‍ ബോഡിയില്‍ വച്ചത്. ദിലീപിനെ തിരിച്ചെടുത്തതില്‍ പുതിയ പ്രസിഡന്റ് മോഹന്‍ലാലിന് പങ്കില്ലെന്ന് ഇതോടെ വ്യക്തമായതായി ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അജണ്ടയിലില്ലാതെ രഹസ്യ അജണ്ടയായാണ് ദിലീപിനെ തിരിച്ചെടുത്തതെന്നാണ് നിലവില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ജനറല്‍ ബോഡിയ്ക്ക് ഒരുമാസം മുമ്പ് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലെ ചര്‍ച്ചകളിലാണ് ഈ റിപ്പോര്‍ട്ട് അംഗീകരിച്ചതെന്നും അമൃത ടിവി പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നുണ്ട്. സംഘടനാ റിപ്പോര്‍ട്ടിന്റെ ആറാം പേജിലെ മൂന്നാം ഖണ്ഡികയിലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളതെന്നും വാര്‍ത്തയില്‍ പറയുന്നു. ‘ശ്രീ ദിലീപിനെ പ്രത്യേക സാഹചര്യത്തില്‍ അവയിലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ച് അംഗത്വം റദ്ദ് ചെയ്യുവാന്‍ തീരുമാനമെടുത്തു. തുടര്‍ന്ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ നടപടി മരവിപ്പിച്ച് വയ്ക്കാനും കൂടുതല്‍ നിയമസാധ്യതകള്‍ക്കായി ഇതിന്റെ തുടര്‍ നടപടികളെല്ലാം വാര്‍ഷിക പൊതുയോഗത്തിന്റെ പരിഗണനയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു’. എന്നാണ് ഈ ഭാഗത്ത് പറയുന്നത്.

ദിലീപിനെ തിരിച്ചെടുക്കാന്‍ ഈ യോഗത്തില്‍ തീരുമാനമെടുത്തുവെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സംഘടനാ റിപ്പോര്‍ട്ടില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയാണ് ദിലീപിനെ തിരിച്ചെടുത്തതെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. മോഹന്‍ലാലിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കേണ്ട ഒരു സംഭവവും എഎംഎംഎയിലില്ലായെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

എന്തുകൊണ്ട് എഎംഎംഎ-യില്‍ അംഗമായില്ല; അമലയും, രഞ്ജിനിയും ഉള്‍പ്പെടെ 14 നടിമാരുടെ വിശദീകരണം

മോഹന്‍ലാലിനെതിരെ പ്രതിഷേധിക്കുന്നവര്‍ എന്തുകൊണ്ട് മഞ്ജു വാര്യാരെ കാണുന്നില്ലെന്ന് കെ സുരേന്ദ്രന്‍

ഇവര്‍ വില്‍ക്കുന്ന ‘ദാക്ഷായണി ബിസ്‌ക്കറ്റുകള്‍’ നാമിനി വാങ്ങി കഴിക്കണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍