UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഞ്ചാം തവണ ജാമ്യം തേടി ദിലീപ് ഇന്നു ഹൈക്കോടതിയില്‍

അങ്കാമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് നടന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്നു ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് നടന്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്. ഇതു അഞ്ചാം തവണയാണ് ജാമ്യത്തിനായി ദിലീപ് കോടതികളെ സമീപിക്കുന്നത്. രണ്ടു തവണ മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും നടനും ജാമ്യം നിഷേധിച്ചിരുന്നു.

തന്റെ പേരില്‍ നടിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമെ തനിക്കെതിരേ ചുമത്തിയിട്ടുള്ളൂവെന്നും അതിനാല്‍ തന്നെ 65 ദിവസം ജയിലില്‍ പിന്നിട്ട തനിക്ക് സ്വാഭാവിക ജാമ്യത്തിനുള്ള അവകാശം ഉണ്ടെന്നുമായിരുന്നു ദിലീപ് ഇന്നലെ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപിനെതിരേയുള്ള തെളിവുകള്‍ ഗുരതുരമാണെന്നും ജാമ്യത്തിലിറങ്ങിയാല്‍ പ്രതി സാക്ഷികളെയും തെളിവുകളെയും സ്വാധിനിക്കാന്‍ ഇടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചും മജിസ്‌ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. 90 ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ സ്വാഭാവിക ജാമ്യത്തിനു പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. മുന്‍ ജാമ്യാപേക്ഷയിലെ അതേ കാരണങ്ങളായിരിക്കും ഇന്നു ഹൈക്കോടതിയിലും ദിലീപ് ഉന്നയിക്കാന്‍ സാധ്യത.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍