UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയുടെ വൈദ്യപരിശോധനാ ഫലം ദിലീപിന് നല്‍കണമെന്ന് കോടതി

പ്രധാനപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹര്‍ജി തള്ളി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി കോടതി വിധി. നടിയുടെ വൈദ്യപരിശോധന ഫലം ദിലീപിന് നല്‍കണമെന്നാണ് കോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നത്. മറ്റ് പ്രതികള്‍ക്ക് ഇത് നേരത്തെ അനുവദിച്ചിരുന്നു.

ഇതിനിടെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന രണ്ട് അഭിഭാഷകരുടെ ഹര്‍ജി കോടതി തള്ളി. പ്രധാനപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. പ്രതിയുടെ ഫോണ്‍ ഇവര്‍ വാങ്ങി നശിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവര്‍ വിചാരണ നേരിടേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വിവിധ ആവശ്യങ്ങള്‍ക്കായി പ്രതികളുടെ ഹര്‍ജികള്‍ തുടര്‍ച്ചയായി വരുന്നതിനാല്‍ കേസിന്റെ വിചാരണ തുടങ്ങാന്‍ വൈകുന്നതായി കോടതി നിരീക്ഷിച്ചു.

പൃഥ്വിരാജ്, നിങ്ങളുടെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നു

ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍