UPDATES

സിനിമാ വാര്‍ത്തകള്‍

വിവാഹത്തിന് താല്‍ക്കാലിക ഗുരുദ്വാര: ദീപിക-രണ്‍വീര്‍ വിവാഹം വിവാദത്തില്‍

സിഖ് മതാചാര പ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന ചടങ്ങാണ് വിവാദത്തിലായത്.

ബോളീവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം രണ്‍വീര്‍ സിംഗ്- ദീപിക പദുക്കോണ്‍ വിവാഹത്തെക്കുറിച്ചാണ്. കൊങ്കിണി-സിഖ് ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. നവംബര്‍ 15ന് നടന്ന ഈ വിവാഹ ചടങ്ങുകള്‍ കാരണം വിവാദത്തിലായിരിക്കുകയാണ് താരദമ്പതികള്‍.

വിവാഹ ചടങ്ങിനായി വേദിയില്‍ താല്‍ക്കാലികമായി ഒരു ഗുരുദ്വാര പണിതുവെന്നതാണ് ആരോപണ വിഷയം. സിഖ് മതാചാര പ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന ചടങ്ങാണ് വിവാദത്തിലായത്. സിഖ് മതാചാര പ്രകാരം ഗുരു ഗ്രന്ഥ സാഹിബ് ഗുരുദ്വാരയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവാദമില്ല.

എന്നാല്‍ രണ്‍വീര്‍ – ദീപിക വിവാഹ ചടങ്ങില്‍ ഗുരു ഗ്രന്ഥ സാഹിബ് പുറത്തെടുത്ത് സിഖ് ആചാരം ലംഘിച്ചുവെന്നാണ് ആരോപണം. അകാല്‍ തക്ത് ജതേര്‍ എന്ന സിഖ് സംഘടന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഔദ്യോഗിക പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കുന്നതിന് അഞ്ച് പുരോഹിതര്‍ക്ക് പരാതി കൈമാറുമെന്ന് അഖാല്‍ തക്ത് ജാതേദാര്‍ അറിയിച്ചു.

മുമ്പ് ബോളീവുഡ് നടി സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹത്തിനെതിരെയും സിഖ് സമൂഹം രംഗത്ത് വന്നിരുന്നു. വിവാഹ സമയത്ത് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയില്ലെന്നതായിരുന്നു ആരോപണം. സിഖ് മതാചാരം പറയുന്നത് അനുസരിച്ച് ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നില്‍ വച്ച് തലപ്പാവിലെ പതക്കം അഴിച്ചു മാറ്റണമെന്നാണ്.

“സാര്‍.. സെക്‌സ്, ലോകത്ത് ഏറ്റവും വികാരവും സുഖവുമുള്ള ഒന്നല്ലേ.. പിന്നെ എങ്ങനെ ഇത് വൃത്തികെട്ട ജോലിയാകും?”

‘പ്രളയം കൊണ്ട് വാസയോഗ്യമല്ലാതായ വീടുകളൊന്നും ഇല്ലാത്ത ചേരാനല്ലൂരില്‍’ 11 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്

ശബരിമലയിൽ കുട്ടികളോട് ക്രൂരതയെന്ന് അമിത് ഷാ : കാണാം കേരള പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ട ചിത്രങ്ങളും, ഭക്തരുടെ പ്രതികരണവും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍